ടാ.. ഇന്ന് നമ്മുക്ക് പുറത്ത് പോയി ഭക്ഷണം കഴിക്കാം ലെ? എന്നാ പിന്നെ അങ്ങനെ ആവാം എന്ന് അവനും പറഞ്ഞു (ചെങ്ങായി വിനോദ് ). വേഗം ഡ്രെസ്സൊക്കെ മാറ്റി ഞങ്ങൾ ഹോസ്റ്റലിൽ നിന്ന് ഇറങ്ങി സമയം ഏതാണ്ട് ഒരു മണി ആയി കാണും. മാളയിൽ നിന്നും (ഹോട്ടൽ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ) 80 രൂപയുടെ രണ്ട് ചൂട് ചിക്കൻ ബിരിയാണി കഴിച്ചു ഇറങ്ങി. ഡാ ഈ വിരാജ്പേട്ട വഴി നമ്മൾ ഇത് വരെ പോയിട്ടില്ല ല്ലോ?. നല്ല റൂട്ട് ആവുംന്നു തോന്നണു അപ്പോ തന്നെ ആനവണ്ടി ഡോട്ട് കോം വെബ്‌സൈറ്റിൽ കയറി നമ്മടെ വണ്ടി ഉണ്ടോ നോക്കി. വൈകീട്ട് 4.30 നു തലശ്ശേയിൽ നിന്നും ഒരു വിരാജ്പേട്ട് മടിക്കേരി ബസ് ഉണ്ട് എന്നാ എന്താ പ്ലാൻ വിനോദെ? ഞാൻ ചോദിച്ചു അവൻ ഒന്നും പറഞ്ഞില്ല. നീ കയറു ബസിൽ അവൻ പറഞ്ഞു വേങ്ങരയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ഗോൾഡൻ ബസിൽ ഞങ്ങൾ ചാടി കയറി. മീഞ്ചന്തയിലേക്ക് രണ്ടു ടിക്കറ്റ് എടുത്തു. അതെ സമയം തന്നെ തന്റെ ഫോണിൽ റെയിൽവേ യുടെ ഏതോ ഒരു ആപിൽ വിനോദ് ചാർജ് ഒക്കെ നോക്കുന്നുണ്ടായിരുന്നു. മീൻചന്തയിൽ ഇറങ്ങിയപാടെ റെയിൽവേ വഴിയുള്ള സിറ്റി ബസ് കിട്ടി. രണ്ട് മണിക്കുള്ള കോഴിക്കോട് കണ്ണൂർ പാസ്സന്ജർ കിട്ടുമോ എന്നൊരു ഡൌട്ട് ഉണ്ടായിരുന്നു. ക്യു വിൽ നിന്നു അവൻ തലശ്ശേരിക്കുള്ള ടിക്കറ്റ് എടുത്തു നാല്പത് രൂപ. അങ്ങനെ ഞങ്ങൾ പ്ലാറ്റുഫോം രണ്ടിലേക്ക് ഓടി മുന്നിൽ കണ്ട കംപാർട്മെന്റൽ കയറി. ഹാവു... കിട്ടി അല്ലേടാ? അവൻ തലകുലുക്കി ഉം ഉം. ഞങ്ങൾ സീറ്റ് നോക്കുമ്പോ എല്ലായിടത്തും b പെണ്ണുങ്ങൾ ഞങ്ങൾ പരസ്പരം നോക്കി അടുത്ത് ഇരിക്കുന്ന ഒരു സ്ത്രീ പറഞ്ഞു ഇത് ലേഡീസ് കംപാർട്മെന്റ് ആണെന് ചിരിച്ചോണ്ട് രണ്ടാളും ഇറങ്ങി അടുത്ത കംപാർട്മെന്റിൽ കയറി. അങ്ങനെ രണ്ടാളും സൈഡ് സീറ്റ് ഒപ്പിച്ചു യാത്ര തുടർന്നു. അവൻ ഉണ്ടല്ലലോ എന്നുള്ള ബോധത്തിൽ ഫോൺ പ്ലഗിൻ ചെയ്ത് ഞാൻ മെല്ലെ ഉറങ്ങി. എപ്പഴോ എണീറ്റു പുറത്ത് നോക്കിയപ്പോ ഒരു പാലം കണ്ടു. വിനോദിനോട് ഞാൻ പറഞ്ഞു തലശ്ശേരി റെയിൽവേ ന്റെ അവിടെ ഇതേപോലൊരു പാലം ഉണ്ടെന്നു. അങ്ങനെ പുറത്ത് നോക്കി ഇരിക്കുമ്പോൾ മഞ്ഞ ബോർഡിൽ കറുത്ത അക്ഷരത്തിൽ തലശ്ശേരി എന്ന്. എടാ മണങ്ങൂസാ സ്ഥലം എത്തിയെന്നു അവൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ വെൽക്കം ടു തെലിച്ചേരി ആയി 😌. ഒരിക്കെ കൂടെ പഠിച്ചിരുന്ന അമ്മുവിന്റെ വീട്ടിലേക്ക് ഞാൻ വന്നിട്ട് ഉണ്ട് തലശ്ശേരിക്ക്.അങ്ങനെ ഞങ്ങൾ ബസ് സ്റ്റാൻഡ്ലേക്ക് നടന്നു. സ്റ്റാൻഡിൽ ലെ ഒരു ഓട്ടോ ചേട്ടനോട് ksrtc ബസ് സ്റ്റാൻഡ് ചോദിച്ചു. അങ്ങേര് പറഞ്ഞു ബസ് സ്റ്റാൻഡ് ഇല്ല ഇല്ല ബസും ഇവിടെ വന്നിട്ട് ആണത്രേ പോവാറു. അടുത്തുള്ള ഷോപ്പിലെ ചേട്ടനോട് മടിക്കേരി ബസ് ഇവിടെ തന്നെ അല്ലെ വരാറ് എന്ന് ഉറപ്പ് വരുത്തി. സമയം 4.30pm ആയിട്ടും ബസ് വന്നില്ല ☹. ഇത് വരെ വന്നത് വെറുതെ ആയോ എന്ന് തോന്നി poyi. അതിനിടക് ഇന്ന് ആ ബസ് ഇല്ല എന്നൊക്കെ ചിലർ പറയുന്നത് കേട്ടു. എന്തായാലും കുറച്ചു വെയിറ്റ് ചെയ്ത് നിക്കാം എന്ന് വിചാരിച്ചു. ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോ നമ്മുടെ വണ്ടി രാജകീയ പ്രൗഢിയോടെ വന്നു ട്രാക്കിൽ നിന്നു. ഞാനും അവനും വേഗം ചാടി കയറി അത്യാവശ്യം ആളുകൾ ഉണ്ടായിരുന്നു വെയിറ്റ് ചെയ്ത്. അങ്ങനെ ksrtc യുടെ ഹോട് സീറ്റ് ന്റെ ബാക്കിൽ ഉള്ള സീറ്റിൽ ഇരിപ്പിടം ഉറപ്പിച്ചു. ഡ്രൈവർ ചേട്ടനോട് ചോദിച്ചു എന്ത് പറ്റി ലേറ്റ് ആവാൻ എന്ന്. കണ്ടക്ടർ ടെ ആരോ മരിച്ചെന്നു. ഏകദേശം ഒരു മൂന്ന് മിനിറ്റ് കഴിഞ്ഞു ബസ് എടുത്തു അങ്ങനെ കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി വഴി വിരാജ്പേട്ടക്ക് . റോഡ് ന്റെ വലത് വശത്തുള്ള പുഴയിൽ കലങ്ങിയ വെള്ളം കുത്തൊഴുകി വരുന്നുണ്ട് നല്ല മഴയും പാലം കടന്നു കർണാടക ബോർഡർ എത്തിയപ്പോ ഡ്രൈവർ ചേട്ടൻ 90's ലെ പാട്ടുകൾ ഇട്ടു. കുറച്ചു കയറിയപ്പോൾ ഒരു ചായക്കട യുടെ മുമ്പിൽ നിറുത്തി ടീ ബ്രേക്ക് തന്നു. ഡ്രൈവർ ഉണ്ട് കണ്ടക്ടർ ഉം ചായേം ഫുഡ്ഡ് ഉം ഒക്കെ കഴിച്ചു തുടങ്ങി ഞങ്ങൾ ആ ഗഗ്യാപ് ഇൽ അവിടെ ഒന്നു കണ്ടു ഒരു നടിയുടെ ഉത്ഭവം ഞാൻ ഇത് വരെ കണ്ടിട്ടില്ല. ഉള്ള ടൈമിൽ വിനോദ് കൊറേ ഫോട്ടോ എടുത്തു. അങ്ങനെ ടീ ബ്രേക്ക് കഴിഞ്ഞ് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ചുരം കയറി തുടങ്ങി കോട കൊണ്ട് റോഡ് കാണാൻ ബുധിമുട്ട് ഉണ്ട് എന്നാലും ഡ്രൈവർ ചേട്ടായി മെല്ലെ മെല്ലെ മുന്നോട്ട് എടുത്ത് കയറി തുടങ്ങി. ഒരു ഈവെനിംഗ് ടൈം ആയതു കൊണ്ട് തന്നെ വേറെ ഒരു ലെവൽ ആയിരുന്നു ഇതുപോലൊരു യാത്ര ഞൻ നടത്തിയിട്ടില്ല.. എന്ന് അവൻ പറയുന്നുണ്ട്. ശരിയാണ് കിടിലൻ യാത്ര. ചുരണ്ടും കയറി വിരാജ്പേട്ട എത്തി ഇവിടെ ഇന്നും ഇനിം രണ്ട് മണിക്കൂർ ഉണ്ട് മടിക്കേരി ക്ക് അങ്ങനെ ഒന്നു മയങ്ങി. നല്ല മഴ അപ്പോഴും ഉണ്ട്. ഏകദേശം 8.45pm നു ഞങ്ങൾ മടിക്കേരി ബസ് സ്റ്റാൻഡിൽ എത്തി. ഡ്രൈവർ ചേട്ടനോട് ഉണ്ട് കണ്ടക്ടർ നോടും ടാറ്റാ പറഞ്ഞു പിരിഞ്ഞു. നല്ല മഞ്ഞും തണുത്ത കാറ്റും കാലിലൂടെ അരിച്ചു കേറുന്നുണ്ടായിരുന്നു . ഇനി എന്ത് പ്ലാൻ? ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഒന്നും നോകീല മൈസൂർ ബാംഗ്ലൂർ സരിഗ (കർണാടക സ്റ്റേറ്റ് ബസ് ) കയറി യാത്ര തുടരുന്നു സമയം 10.30 pm കഴിഞ്ഞിട്ടുണ്ട് അതിൽ ഞങ്ങൾ മൈസൂർ വരെ ഉറങ്ങി. ഒരു 1.18 ആം ആയപ്പോ ഞങ്ങൾ മൈസൂർ ബസ് ടെർമിനൽ എത്തി. ബാംഗ്ലൂരിൽ നിന്നു വരുന്ന നമ്മടെ ആനവണ്ടി കേറി നാട്ടിലേക് പോരുവാനായിരുന്നു പ്ലാൻ ബട്ട് തമിഴ്നാട് സ്റ്റേറ്റ് ബസ് ഫ്രം ബാംഗ്ലൂർ ടു ഊട്ടി ഡിസിഷൻ മാറ്റിച്ചു 🙃 ഇപ്പോൾ ഊട്ടി ബസിൽ ആണു ബന്ദിപ്പൂർ, മുതുമലൈ കാട്ടിലൂടെ ഗുഡല്ലൂർ പോയികൊണ്ടിരിക്കുവാന് വരുന്ന വഴിയിൽ കടുവയോ ആനയോ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിച്ചു ബട്ട് മാനുകൾ അത് തീർത്തു തന്നു മാൻ കൂട്ടങ്ങൾ മുയലുകൾ എന്നിവയെ കാണാൻ പറ്റി. മഴ ആയോണ്ട് ജീവികൾ പുറത്ത് ഇറങ്ങാത്തതു ആവാം. എനിവേ ഇപ്പോൾ നേരം 5.32am മുതുമലൈ ടൈഗർ റിസേർവ് കഴിഞ്ഞിട്ടില്ല... കീപ് ഗോയിങ്... 😴
അങ്ങനെ 8.30 am ഒക്കെ ആയപ്പോൾ ഞങ്ങൾ ഉദഗമണ്ഡലം എത്തി (ഊട്ടി ) നല്ല തണുപ്പും ചാറ്റൽ മഴയും. കൈയിൽ ഉണ്ടായിരുന്ന രണ്ടാമത്തെ ഷർട്ട് ഉം പാന്റ്സിന്റെ കാര്യക്ഷമത കൂട്ടാൻ ട്രാക്‌സ്യൂയിട്ടും ഇട്ടു സെറ്റ് ആക്കി. ഇടക് ഇടക്ക് എന്റെ തലച്ചോർ എന്റെ മെയിൻ ഫങ്ക്ഷണാലിറ്റി ഓർമിപ്പിച്ചു ഊട്ടി ബസ് സ്റ്റാൻഡ് നു ഓപ്പോസിറ് ഉള്ള ടോയ്‌ലെറ്റിൽ 5 രൂപ കൊടുത്തു ആശ്വാസം തേടി. ഇത്രയധികം മൂത്രം പിടിച്ചു വെക്കാറില്ല. 😌. ഊട്ടി എത്തിയാൽ ദൊഡ്ഡബേട്ടയിലെ ആ ഹിൽ കാണണം എന്നായിരുന്നു വിനോദിന്റെ പ്ലാൻ കഴിഞ്ഞ തവണ പോയപ്പോ അവിടെ വർക്ക് നടക്കുന്നത് കൊണ്ട് കാണാൻ സാധിക്കില്ലായിരുന്നു. ഈ തവണ മഴ അതിനു സമ്മതിച്ചില്ല. എന്നാ പിന്നെ പൈതൃക ട്രെയിൻ വഴി മേട്ടുപ്പാളയം പോയാലോന്നു അവൻ പറഞ്ഞു അവിടെന്നു കോയമ്പത്തൂർ പോയി നാട്ടിലേക്ക് പോവാം എന്ന് റെയിൽവേ സ്റ്റേഷനിൽ പോയി അന്വേഷിച്ചു ട്രെയിൻ 12 മണിക്ക് ആണു. സമയം കളഞ്ഞില്ല സ്ട്രൈറ് മേട്ടുപ്പാളയം ബസ് പിടിച്ചു അങ്ങനെ ഊട്ടിയോട് ബൈ ബൈ പറഞ്ഞു ഓരോരോ ഹെയർ പിൻ വളവുകളും ഇറങ്ങി തുടങ്ങി ഇറങ്ങുന്ന വഴിക്ക് കോട നിറഞ്ഞ മലനിരകളേം മറ്റും ഇമ തെറ്റാതെ പകർത്തുന്നുണ്ടായിരുന്നു വിനോദ്. അതിമനോഹരമായ കാഴ്ച്ചയും കണ്ടു അടുത്തുള്ള തമിഴ് ബ്രൊ യോട് കുശലവും പറഞ്ഞു ഞങ്ങൾ 11.40 am ഓടു കൂടി മേട്ടുപ്പാളയം എത്തി തമിഴ്‌നാടിന്റെ വിവിധ സ്ഥലങ്ങളിലേക്കുള്ള ബസുകൾ കാണാൻ ഇടയായി. അങ്ങനെ ഞങ്ങൾ 12.20 pm നുള്ള മണ്ണാർക്കാട് ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന മണ്ണാർക്കാട് ടു മേട്ടുപ്പാളയം ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസിന് (വഴി അഗളി അട്ടപ്പാടി ആനക്കട്ടി )വെയിറ്റ് ചെയ്തു. ബസ് വന്നു ട്രാക്കിൽ നിറുത്തിയതും ഞങ്ങൾ കേറി മുന്നിലെ ഡബിൾ സീറ്റിൽ കേറി ഇരുത്തം ഉറപ്പിച്ചു. കൃത്യം 12.30 നു വണ്ടി മേട്ടുപ്പാളയം ബസ് സ്റ്റാൻഡിൽ നിന്നും എടുത്തു. അങ്ങനെ ഡ്രൈവർ ചേട്ടനോട് ഓരോന്ന് പറഞ്ഞു (മൈൻലി ksrtc റിലേറ്റഡ് ) തമിഴ് മണ്ണിലൂടെ കേരള തമിഴ്നാട് ബോർഡർ ആയ ആനക്കട്ടി എന്ന സ്ഥലത്ത് എത്തി. 10 മിനുട്ട് വെയ്റ്റിംഗ് ഉണ്ടായിരുന്നു ആ ഗ്യാപ്പിൽ ഞങ്ങൾ അവിടത്തെ മലബാർ ഹോട്ടലിൽ നിന്നു ചോറ് കഴിച്ചു. ബസ് എടുക്കുമോ എന്ന് വിചാരിച്ചു "മെയിൻ ഫങ്ക്ഷണാലിറ്റി" പിടിച്ചു വെക്കേണ്ടി വന്നു. അങ്ങനെ ഡ്രൈവർ ചേട്ടൻ വീണ്ടും വണ്ടി എടുത്തു. മേട്ടുപ്പാളയത്തിൽ നിന്നു കേറുമ്പോൾ തന്നെ അളിയനെ (മൈ ബെലോവ്ഡ് ചെങ്ങായി പ്രതീഷ് ഫ്രം അട്ടപ്പാടി ) യോട് പറഞ്ഞിരുന്നു ഞങ്ങൾ നിന്നെ മീറ്റ് ചെയ്യണം എന്നു. അവന്റെ നിർദ്ദേശപ്രകാരം കോട്ടത്തറ ഗവണ്മെന്റ് ആർട്സ് കോളേജ് ന്റെ മുൻപിൽ ഇറങ്ങി. ഇറങ്ങിയപാടെ അവനെ വിളിച്ചു അവൻ വന്നു ഞങ്ങളെ കോളേജിലേക്ക് കൊണ്ട് പോയി. ചെറിയ ക്യാമ്പസ്. കോളേജ് മുമ്പിൽ മൈദാനപ്രശ്നവുമായി ബന്ധപെട്ടു സമരം നടക്കുന്നുണ്ടായിരുന്നു. അളിയൻ നേരെ അവന്റെ ലൈബ്രറി ഉം മെയിൻ ലൈബ്രേറിയൻ നേം പരിചയപെടുത്തി തന്നു. എ നൈസ് ഫെൽലോ ഹൂ വാസ് ക്ലീനിങ് ദി ഡസ്ട് ഫ്രം ദി ബുക്ക് ഷെൽഫ്.അവിടെനിന്നു അളിയൻ നേരെ കോളേജ് കാന്റീൻ ലേക്ക് കൊണ്ട് പോയി ഞങ്ങൾക്ക് കട്ടൻ ചായ മേടിച്ചു തന്നു. ആ സമയം അടുത്തിരുന്നിരുന്ന കുട്ടികൾ അവനോട് സാർ ഇവർ പുതിയ വന്ന സാറുമ്മാർ ആണോ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. അവിടെ നിന്നും അളിയനെ ഞങ്ങൾ പൊക്കി നേരെ ബസ്റ്റോപ്പിൽ വിട്ടു കോളേജ് വിടുന്ന സമയം ബസ് വന്നതും ശർക്കരയിൽ ഈച്ച കൂടുന്നപോലെ കോളേജ് പിള്ളേർ ബസിൽ ഓടി കയറി. ഞങ്ങൾ കേറിയപോളെക്കും സീറ്റ് ഫുൾ ആയർന്നു ☹. എങ്കിലും തൂങ്ങി പിടിച്ചു ഞങ്ങൾ മുക്കാലി എത്തി സ്റ്റോപ്പിൽ നിന്നു ഓപ്പോസിറ് നോകുമ്പോത്തന്നെ വെൽക്കം ടു സൈലന്റ് വാലി എന്നാ ബോർഡ് കണ്ടു. അളിയൻ ആരൊക്കെയോ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു ഏതോ ഒരു ഊരിലേക്ക് പോകാൻ. ബട്ട് ആ ഫ്രണ്ട് അവിടെ ഇല്ലാത്തതിനാൽ ആ പ്ലാൻ ഒഴിവാക്കി. ഓട്ടോ പിടിച്ചു അവൻ ചിണ്ടക്കി എന്നാ സ്ഥലത്ത് ഇറക്കി അവൻ പഠിച്ച സ്കൂളും അതിനു ചാരി ഒഴുകുന്ന ഭവാനി പുഴയും മലനിരകളും ഒക്കെ കാണിച്ചു തന്നു. കുട്ടികാലത്തെ അവന്റെ സ്കൂളിലെ കൊറേ ഓർമകളും പങ്കുവെച്ചു. ആമയെ പിടിച്ചതും ആദ്യമായിട്ട് ഭവാനിയുടെ അരുകിൽ വീണതും ഒക്കെ. നല്ല മഴ കാരണം ഞങ്ങൾക്ക് സ്കൂളിൽ തന്നെ നിക്കേണ്ടി വന്നു. മഴയത്തു പോവാൻ വിനോദ് വിസമ്മദിക്കുകയും ചെയ്തു കാരണം അവന്റെ ഷൂ വെള്ളം നനയുമത്രെ 🤭. മഴ തോർന്നതും അളിയൻ വീണ്ടും ഞങ്ങളെ കൂട്ടി കൊണ്ട് പോവാൻ തുടങ്ങി സൈലന്റ് വാലി യുടെ തുടക്ക വാനപ്രദേശവും സ്കൂൾ കാലഘട്ടത്തിൽ പരീക്ഷ ജയിക്കാൻ വേണ്ടി പ്രാർത്ഥിച്ചിരുന്ന വലിയൊരു പാറയുടെ മുകളിലുള്ള പൊന്മല ശ്രീ അയ്യപ്പ ശാസ്താ അമ്പലവും കാണിച്ചു തന്നു. ഞാനും വിനോദും ഞങ്ങളുടെ ഷൂ ഓകെ ഊരി കയ്യിൽ പിടിച്ചു പാറ കേറാൻ തുടങ്ങി അളിയൻ അമ്പലത്തെ പറ്റിയും മറ്റും പറഞ്ഞകൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു. കേറുന്ന വഴിയിലും ചുറ്റും ഒക്കെ ഉള്ള കാഴ്ചകൾ വിനോദ് ഒപ്പി എടുക്കുന്നുണ്ടായിരുന്നു. അങ്ങനെ ടെംപിൾ എത്തി ഞങ്ങൾ കുറെ ഫോട്ടോസ് എടുത്തു വേറൊരു റോഡ് വഴി ഞങ്ങൾ ഇറങ്ങി. ഇറങ്ങിയപ്പോൾ അമ്പലത്തിനു താഴെ ഉള്ള ഒരു ചെറു അരുവിയിൽ ഞങ്ങൾ കാല് കഴുകുകയും ഫോട്ടോ എടുക്കുകയും ചെയ്തു. ഞാൻ എന്റെ സോക്സ് ഉം ഒന്ന് അലക്കി. എന്റെ ഷൂ വിൽ വെള്ളം കയറി ആകെ ആലംകോലമായിരുന്നു 😬. ഏകദേശം 6.45 pm ഓടു കൂടി ഞങ്ങൾ മുക്കാലിയിലോട് തിരിച്ചു. അവിടെ ഉള്ള ഒരു ബേക്കറി കടയിൽ നിന്നും ഞാനും അളിയനും രണ്ട് ചായയും വിനോദ് ഒരു ബൂസ്റ്റും ഓർഡർ ചെയ്തു വിനോദ് ഒരു പഴം പൊരിയും ഞങ്ങൾ ഓരോരോ ഉഴുന്നുവടയും അകത്താക്കി. കുറച്ചു നേരം ബസ് സ്റ്റോപ്പിൽ ഇരുന്നു എടുത്ത ഫോട്ടോകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടിരിക്കെ ആനക്കട്ടിയിൽ നിന്നുള്ള മണ്ണാർക്കാട് ബസ് വരുകയും ഞാനും വിനോദും അതിൽ കയറുകയും അളിയനെ ടാറ്റാ കൊടുക്കുകയും ചെയ്തു. മണ്ണാർക്കാട് ഇറങ്ങി ഞങ്ങൾ അടുത്തുള്ള ഒരു ഇഡലി കടയിൽ (അവിടെ ഉള്ള ഒരു ഉന്തുവണ്ടി വിത്ത് ഇഡലി ആൻഡ് അദർ ഫ്യു ഫുഡ് ഐറ്റംസ് ) ഇഡലിയും ചട്ണിയും നല്ല വറ്റൽമുളക് ചമ്മന്തിയും കഴിച്ചു പാലക്കാട് കോഴിക്കോട് ടി ടി ബസിൽ യൂണിവേഴ്സിറ്റി ക്ക് തിരിക്കുകയാണ്. അങ്ങനെ യൂണിവേഴ്സിറ്റി കോഴിക്കോട് തലശ്ശേരി വിരാജ്പേട്ട മടിക്കേരി മൈസൂർ ഊട്ടി മേട്ടുപ്പാളയം അട്ടപ്പാടി മണ്ണാർക്കാട് രാമനാട്ടുകര യൂണിവേഴ്സിറ്റി യാത്ര അവസാനിക്കുകയാണ്. ആകസ്മികമായ ലോങ്ങ് വണ്ടർഫുൾ ജേർണി. കഴിയുമെങ്കിൽ ഇനിം പോണം വിരാജ്പേട്ട മടിക്കേരി വഴി വീണ്ടും ഒരു യാത്ര.
അട്ടപ്പാടിയിലും മുക്കാലിയിലും നല്ല അനുഭവങ്ങൾ സമ്മാനിച്ച എന്റെ ബെലോവ്ഡ് ചെങ്ങായി പ്രതീഷിനു ഒരായിരം നന്ദി.........
അട്ടപ്പാടിയിലും മുക്കാലിയിലും നല്ല അനുഭവങ്ങൾ സമ്മാനിച്ച എന്റെ ബെലോവ്ഡ് ചെങ്ങായി പ്രതീഷിനു ഒരായിരം നന്ദി.........
...
No comments:
Post a Comment