ക്രിസ്തുമസ് അവധി തുടങ്ങുമ്പോൾ തന്നെ വീട്ടിൽ പോണം കുറച്ചു ദിവസം നല്ല ഹോംലി ഫുഡൊക്കെ അടിച്ചു നിൽക്കണം എന്നായിരുന്നു പ്ലാൻ, എന്നാൽ ഒന്നു രണ്ടു ദിവസം ഹോസ്റ്റലിൽ ലോക്ക് ആയി പോയി ടൈംമിന് പോവാൻ പറ്റീല. ഭാർഗ്ഗവീനിലയത്തിനു സെക്യൂരിറ്റി നിക്കണപോലെ ഞാൻ ഹോസ്റ്റലിൽ അതെ എല്ലാരും അവനവന്റെ വീട്ടിലോട്ട് പോയിട്ടുണ്ട്. കൂടെ ഉണ്ടായിരുന്നു ചെങ്ങായി വിനോദും. അന്ന് തന്നെ ( മിനിയാന്ന് 24/ 12 / 2019 ) ഞാനും വീട്ടിൽ പോവാൻ ഉദ്ദേശിച്ചതായിരുന്നു. പക്ഷെ പോയില്ല. ഉച്ചക്ക് സ്കൂൾ ക്യാന്റീനിൽ നിന്ന് ഫുഡ് കഴിച്ചുവന്നു ഞാനൊന്നു മയങ്ങി. സമയം ഏതാണ്ട് 6 മണി കഴിഞ്ഞിട്ടുണ്ട്, ഒരു പുത്തൻ ഐഡിയ മനസ്സിൽ വന്നു അതൊന്നു ട്രൈ ചെയ്യാം എന്ന് കരുതി ഞാൻ എന്റെ ലാപ്ടോപ്പ് എടുത്തു കുത്തികളിക്കാൻ തുടങ്ങി. സമയം ഏതാണ്ട് 10 മണി ആയിട്ടുണ്ട് ഉച്ചക്ക് നല്ലോണം തട്ടിയ കാരണം വിശപ്പ് നന്നേ ഇല്ലായിരുന്നു . എത്ര ചെയ്തുനോക്കിയിട്ടും ഞാൻ ചെയ്യാൻ നോക്കിയത് നടന്നില്ല കുറെ ഗൂഗിൾ ചെയ്ത് നോക്കി. ബോർ അടിച്ചപ്പോ ഞാൻ അതങ്ങ് ഇട്ടേച്ചു എന്റെ റൂമിന്റെ അടുത്തുള്ള ബാൽക്കണിയിൽ പോയി ഇരുന്നു. അറിയാലോ? പ്രത്യേകിച്ചും ഇരുപത് - ഇരുപത്തിയഞ്ച് പ്രായത്തിലുള്ള ആൺ കുട്യോൾ ഒറ്റക്കിരുന്നാൽ സംഭവിക്കാവുന്നത്. അതെ ഭാവിയെക്കുറിച്ചു ചിന്തിച്ചു അങ് പണ്ടാരം അടങ്ങി. അങ്ങിനെ ഇരിക്കുമ്പോ ചുമ്മാ ആനവണ്ടി ബ്ലോഗ് എടുത്ത് ഓരോന്നു വായിച്ചു. ചുമ്മ ഓരോരോ കെ എസ് ആർ ടി സി റൂട്ടുകൾ നോക്കി. അപ്പോളാണ് ഗവി ഒന്നു സ്ട്രൈക്ക് ചെയ്തതത്. പക്ഷെ ഗവിയിൽ പോവാൻ മുൻകൂട്ടി ബുക്ക് ചെയ്യുകയൊക്കെ വേണം എന്ന് ഞാൻ വായിച്ചിട്ടുണ്ട്. എന്തായാലും നമ്മടെ ആനവണ്ടി ഉണ്ടോയെന്നും അതിന്റെ സമയവും ഒന്ന് നോക്കി. ബസ് ഉണ്ട് രണ്ടേ രണ്ടു ബസ് ഒരെണ്ണം 6.30 am നും മറ്റൊന്ന് 12.30 pm നും. പോയാലോ എന്നൊരു തോന്നൽ ബട്ട് സമയത്തിന് എത്തുമോ? ഏത് ബസിൽ കേറണം എന്നൊക്കെ ഡൌട്ട് ഉണ്ടായിരുന്നു. അപ്പോൾ തന്നെ ആനവണ്ടി ഡോട്ട് കോം മിൽ കയറി പത്തനംതിട്ടയിൽ 6.30 am നു മുൻപ് എത്തുന്നതും എന്നാൽ 11pm യൂണിവേഴ്സിറ്റിയിൽ നിന്ന് കയറാൻ പറ്റുന്ന ബസുകൾ തിരഞ്ഞു. കണ്ണൂർ ജില്ലയിലെ ചന്ദനക്കാംപാറയിൽ നിന്നും കൊല്ലം ജില്ലയിലെ പത്തനാപുരതെക്കുള്ള ksrtc ബസ് ഉണ്ട് രാത്രി 10.58 നു യൂണിവേഴ്സിറ്റി സ്റ്റോപ്പിൽ എത്തുകയും കാലത്തു 6.30 നു പത്തനംതിട്ടയിൽ എത്തുകയും ചെയ്യും. ബട്ട് പോയാൽ എത്തുമോ എന്നൊരു ഡൌട്ട് ഉണ്ടായിരുന്നു കാരണം കാലത്തുള്ള ഗവി ബസ് കിട്ടിയില്ലെങ്കിൽ ഉച്ചക്കുള്ള സെക്കന്റ് ബസിൽ പോകേണ്ടിവരും സൊ ഗവിയിൽ സമയം കിട്ടുമോ എന്നൊക്കെയുള്ള. എന്തായാലും ഒന്നു പോയി വരം എന്ന് ഞാൻ വിചാരിച്ചു. നേരെ ബാത്റൂമിൽ പോയി ഒരു കുളി പാസാക്കി വന്നിട്ടു ബേസിക് സാധനങ്ങളായ പവർ ബാങ്ക് , ഹെഡ്സെറ്റ് , ചാർജർ , ഒരുജോഡി എക്സ്ട്രാ ഡ്രസ്സ് എന്നിവ ബാഗിൽ എടുത്ത് വെച്ച്. ഹോസ്റ്റലിനോട് ഗുഡ് ബൈ പറഞ്ഞു. നേരെ പോയത് നമ്മുടെ ആലിക്ക യുടെ തട്ടുകടയിൽ അവിടെന്നു ഒരു കട്ടൻ ചായ കുടിച്ച ഞാൻ സ്റ്റോപ്പിലേക്ക് വന്നു. വരുമ്പോൾ സ്റ്റോപ്പിൽ ഫ്രൂട്ട്സ് വിൽകണ ചേട്ടൻ എല്ലാം എടുത്ത് വെച്ച് പോവാൻ ഒരുങ്ങുന്നു. ആൾടെന്നു രണ്ടു ഓറഞ്ച് , രണ്ടു പേരക്ക , രണ്ടു ആപ്പിൾ എന്നിവ മേടിച്ചു, രാത്രിയിൽ വിശന്നാൽ കഴിക്കാൻ. സമയം 10.58 pm ബസ് വരണില്ല , പിന്നേം വെയ്റ്റ് ചെയ്തു സമയം 11.15 pm ബസ് വന്നില്ല. അങ്ങനെ കോഴിക്കോട് ഡിപ്പോയിലേക്ക് ഞാൻ വിളിച്ചു ബസ് ഇന്ന് സർവീസ് ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തി . ബസ് ലേറ്റ് ആണെന്ന് സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. അങ്ങനെ ബസും കാത്തു വെയ്റ്റിങ് ഷെഡിൽ ഞാൻ കിടന്നു. അതാ വരുന്നു ബോർഡ് ലൈറ്റ് ഒക്കെ ഇട്ടുകൊണ്ട് നമ്മടെ വണ്ടി, കുറച്ചു അകലയിൽ നിന്ന് തന്നെ അതൊരു കൊണ്ടോടി നിർമിത ബസ് ആണെന്നു മനസിലായി. എനിക്ക് പൊതുവെ അശോക് ലെയ്‌ലാൻഡിന്റെ പ്രത്യേകിച്ചും എടപ്പാൾ റീജിയണൽ വർക്ഷോപ്പിൽ നിർമിത മായ ബസിൽ യാത്ര ചെയ്യാനാണ് താല്പര്യം, കൊണ്ടോടി ബസിൽ എയർ സർക്കുലേഷൻ കുറവാണു, എനിവെ, വേറെ ഓപ്ഷൻ ഒന്നുല്ലലോ ? ചാടി അങ്ങട് കയറി, ബട്ട് പ്രതീക്ഷിച്ചപോലെ വിന്ഡോ സീറ്റ് കിട്ടിയില്ല . എന്തായാലും നിവർന്നങ്ങു ഇരുന്നു. കണ്ടക്ടർ വന്നു, ഞാൻ ടിക്കറ്റ് എടുത്തു 262 രൂപ. പ്രതീക്ഷിത സമയം എപ്പോളാണെന്നു ചോദിച്ചപ്പോ കണ്ടക്ടർ പറഞ്ഞു 6.45 am ഒക്കെ കഴിയാവും എന്ന്. അങ്ങനെ ഫസ്റ്റ് ബസ് ഖുധവയാണെന്നു മനസിലായി. എന്തായാലും ഒന്നു കറങ്ങി വരാം എന്ന് വിചാരിച്ചു. ഈ ബസ് ആണെകിൽ ഗുരുവായൂർ - എറണാകുളം - കോട്ടയം - പത്തനംതിട്ട വഴിയാണ്. ബസ്സിൽ അധികപേരും ഉറക്കത്തിലാണ്, ഞാൻ ഫോൺ എടുത്ത് യൂട്യൂബിൽ കയറി ഓരോന്നു നോക്കി . പെട്ടന്ന് 24 ടിവി യിലെ ജനകീയ കോടതി എന്ന പ്രോഗ്രാമിന്റെ ഒരു എപ്പിസോഡ് കാണാൻ ഇടയായത് , അന്നത്തെ എപ്പിസോഡിൽ കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ നികേഷും സോനുവും ആയിരുന്നു. അവരുടെ വിഷേശങ്ങളും അവരോടുള്ള വിമർശനങ്ങളും ഒക്കെ ആയിരുന്നു അതിൽ. കുറച്ചു കഴിഞ്ഞപ്പോ ഞാനും ഒന്നു മയങ്ങി. പെട്ടന്നു ശബ്ദം കേട്ടു നോക്കിയപ്പോ ഗുരുവായൂർ ബസ് സ്റ്റാൻഡ് , സമയം 1.30 am. ബസിൽ നിന്ന് ഇറങ്ങി ഞാൻ മൂത്രമൊഴിച്ചു വന്നിരുന്നു. ഏതാണ്ട് അഞ്ചുമിനുട്ടിൽ ബസ് എടുത്തു വീണ്ടും ഓടിത്തുടങ്ങി , ഗുരുവായൂരിൽ നിന്ന് കൊടുങ്ങല്ലൂർ - പറവൂർ വഴിയാണ് എറണാകുളം എത്തിയത് എറണാകുളത്തുനിന്ന് അത്യാവശ്യം നല്ല ആളുകൾ കയറിയിരുന്നു ബസ് ഫുൾ ആയി. ബസ് വീണ്ടും യാത്ര തുടർന്നു. ഞാൻ വീണ്ടും ഉറക്കത്തിലോട്ട് വീണു. ഉറക്കം കഴിഞ്ഞു എണീക്കുമ്പോ സമയം 6 am, അതിനിടയിൽ കോട്ടയം കഴിഞ്ഞത്പോലും ഞാൻ അറിഞ്ഞില്ല. ഗൂഗിൾ മാപ് നോക്കിയപ്പോൾ 25 മിനിറ്റ് ഉള്ളു പത്തനംതിട്ട എത്തുവാൻ, 6.30am ആയപ്പോൾ പത്തനംതിട്ട സ്റ്റാൻഡിൽ എത്തി, ഇറങ്ങിയ പാടെ പുറത്തിനോക്കുമ്പോൾ പമ്പയിലേക്കുള്ള നമ്മുടെ "ആനകൾ" വരി വരിയായി നിറുത്തിയിട്ടേക്കുന്നു, ഞാൻ വേഗം ഗവി വണ്ടി പോയോ എന്ന് പരതാൻ തുടങ്ങി, അതാ അവൻ കിടന്നു മുരളുന്നു, ഭാഗ്യം ബസ് നഷ്ടപ്പെട്ടില്ല. ഗവി വഴി പോകുന്ന കുമളി വണ്ടി, ആള് ഒരു കുട്ടിയാനയാണ് (മിനി ബസ്) "ദി ജംഗിള് റൈഡർ" അതാണേൽ ഒടുക്കത്തെ തിരക്കും, എന്തായാലും കേറി നിൽക്കാൻ തുടങ്ങി, സെക്കൻഡുകൾ ക്കുള്ളിൽ ബസ് എടുത്തു. മെല്ലെ മെല്ലെ അവൻ ഇരമ്പി അരിച്ചു തുടങ്ങി. ഓർഡിനറി സിനിമയിലെ "ചെന്താമര കൊല്ലി " എന്ന ആനവണ്ടി ട്രിബ്യുട്ട് ഗാനം മനസ്സിൽ വന്നു. പോകുന്ന വഴിയിലൊക്കെ ആളുകൾ കയറിക്കൊണ്ടേ ഇരുന്നു, കണ്ടക്ടർ വന്നു, ഞാൻ ടിക്കറ്റ് എടുത്തു. 111 രൂപയാണ് ഗവിയിലേക്ക് ഒരാൾക്കു. എത്രമണിക്ക് ഗവി എത്തും, തിരിച്ചു ഇപ്പോളാണ് ബസ് എന്നൊക്കെ ചോദിച്ചു. ഏകദേശം 11.30 am നു എത്തും എന്നും മടക്കവണ്ടി 3.30 pm നു ഗവിയിൽ എത്തും എന്നും പറഞ്ഞു. സംസാരത്തിൽ ബസിൽ ഉള്ള അധികപേരും ഫസ്റ്റ് ടൈം ആണ് ഗവിയിലേക്ക് പോണതെന്നു മനസിലായി, ഹോളിഡേ ആയോണ്ടാണ് ഇത്ര തിരക്ക് എന്ന് എന്റെ അടുത്തുള്ള ഒരു ചേട്ടൻ പറഞ്ഞു. ബസിൽ ഉള്ള ആളുകളോടൊക്കെ ഒരു ടൂറിസ്റ്റ് ഗൈഡ് എന്ന പോലെ കണ്ടുക്ടർ ചേട്ടൻ എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ട്. അങ്ങനെ 7.20am ഒക്കെ ആയപ്പോ ഞങ്ങൾ ആങ്ങമുഴി എന്ന സ്ഥലത്തു എത്തി, അവിടെ പത്തു മിനിറ്റ് ഹാൾട് ഉണ്ടായിരുന്നു, യാത്രക്കാർക്കു ബ്രെക്ഫാസ്റ് കഴിക്കാൻ ഉള്ള ടൈം. എല്ലാരും ഇറങ്ങി അടുത്തുള്ള ഹോട്ടലിൽ കയറി ഞാൻ അടുത്തുള്ള ഒരു കടയിൽ നിന്ന് ഒരു കിലോ നേന്ത്രപ്പഴം ഒരു ചിപ്സ് എന്നിവ മേടിച്ചു, ബാഗിൽ ഇട്ടു. എന്നിട് ആ "കുട്ടിയാന" യുടെ ഫോട്ടോസ് എടുക്കാൻ തുടങ്ങി. പത്തുമിനിറ്റ് ആയപോളെക്കും എല്ലാരും വന്നു ബസിൽ കയറി, കണ്ടക്ടർ ചേട്ടന്റെ വക ഒരു അറിയിപ്പ് , നമ്മൾ ഇനി കാട് കയറാൻ പോവുകയാണ് ആയതിനാൽ റോഡ് ന്റെ ഇരുവശത്തുള്ള കമ്പുകൾ സൈഡ് സീറ്റിൽ അടിക്കാൻ ചാൻസ് ഉണ്ട് ആയതുകൊണ്ട് സൈഡ് സീറ്റിൽ ഉള്ളവർ ശ്രദ്ദിക്കുക എന്ന്. അങ്ങനെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോ ഞങ്ങൾ ഫോറെസ്റ്റ് ചെക്ക് പോസ്റ്റ് എത്തി. ചെക്ക്പോസ്റ്റ് ലെ പോലീസ് ഉദ്ദ്യോഗസ്ഥർ പോസ്റ്റ് ഉയർത്തി തന്നു ഞങ്ങൾ കാട്ടിലോട്ട് കയറി. മെല്ലെ മെല്ലെ ഓരോരോ ഹെയർപിൻ വളവുകൾ കയറിത്തുടങ്ങി. ബസിൽ ഉള്ള പലരും പരസ്പരം പരിചയപ്പെടാൻ തുടങ്ങി. കേരളത്തിന്റെ പലഭാഗത്തുനിന്നും ആളുകൾ ഉണ്ട്. മലബാർ ഭാഗത്തുനിന്ന് ഞാൻ മാത്രമേ ഉള്ളു. കുമളിയിലേക്ക് പോവുന്ന ഒരു ഫാമിലി യെ പരിചയപെട്ടു വിജയേട്ടനും ആളുടെ ഭാര്യ ഷൈനിയും പിന്നെ അവരുടെ മക്കൾ ആയ ആദിലും അരുണും , ആദിൽ ഒരു അഞ്ചു വയസുകാരനാണ് അത്യാവശ്യം അല്ല നല്ലവണ്ണം കുസൃതി ഉണ്ട്. അവന്റെ അമ്മയ്ക്കും അച്ഛനും സീറ്റ് ഇല്ലായിരുന്നു. ഞങ്ങൾ എല്ലാരും ബസിലെ കമ്പി പിടിച്ചാണ് നിക്കണത് അതിനിടയിലൂടെ പൂച്ച കാലിന്റെ ഇടയിലൂടെ ഇഴയണപോലെ ആദിലും. അടുത്തുള്ള ഒരു അങ്കിൾ അവനെ എടുത്ത് മടിയിൽ ഇരുത്തി അവൻ അതൊന്നും ഇഷ്ടായില്ല മടിയിൽ നിന്ന് ഇറങ്ങി വീണ്ടും ഞങ്ങളുടെ ഇടയിലേക്ക് വന്നു. ഇടക്കിടക്ക് എന്നെ തോണ്ടുകയും കയ്യ് പിടിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോ ഞങ്ങൾ ഫോറെസ്റ്റ് ചെക്ക് പോസ്റ്റ് എത്തി. ചെക്ക്പോസ്റ്റ് ലെ പോലീസ് ഉദ്ദ്യോഗസ്ഥർ പോസ്റ്റ് ഉയർത്തി തന്നു ഞങ്ങൾ കാട്ടിലോട്ട് കയറി. മെല്ലെ മെല്ലെ ഓരോരോ ഹെയർപിൻ വളവുകൾ കയറിത്തുടങ്ങി. ബസിൽ ഉള്ള പലരും പരസ്പരം പരിചയപ്പെടാൻ തുടങ്ങി. കേരളത്തിന്റെ പലഭാഗത്തുനിന്നും ആളുകൾ ഉണ്ട്. മലബാർ ഭാഗത്തുനിന്ന് ഞാൻ മാത്രമേ ഉള്ളു. കുമളിയിലേക്ക് പോവുന്ന ഒരു ഫാമിലി യെ പരിചയപെട്ടു വിജയേട്ടനും ആളുടെ ഭാര്യ ഷൈനിയും പിന്നെ അവരുടെ മക്കൾ ആയ ആദിലും അരുണും , ആദിൽ ഒരു അഞ്ചു വയസുകാരനാണ് അത്യാവശ്യം അല്ല നല്ലവണ്ണം കുസൃതി ഉണ്ട്. അവന്റെ അമ്മയ്ക്കും അച്ഛനും സീറ്റ് ഇല്ലായിരുന്നു. ഞങ്ങൾ എല്ലാരും ബസിലെ കമ്പി പിടിച്ചാണ് നിക്കണത് അതിനിടയിലൂടെ പൂച്ച കാലിന്റെ ഇടയിലൂടെ ഇഴയണപോലെ ആദിലും. അടുത്തുള്ള ഒരു അങ്കിൾ അവനെ എടുത്ത് മടിയിൽ ഇരുത്തി അവൻ അതൊന്നും ഇഷ്ടായില്ല മടിയിൽ നിന്ന് ഇറങ്ങി വീണ്ടും ഞങ്ങളുടെ ഇടയിലേക്ക് വന്നു. ഇടക്കിടക്ക് എന്നെ തോണ്ടുകയും കയ്യ് പിടിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. എല്ലാവരും വലിയ ആകാംഷയിലായിരുന്നു ആനയെ കാണുമോ കാണുമോ എന്നൊക്കെ പരസ്പരം പറയുന്നുണ്ട്. ഞാനും മനസ്സിൽ ആഗ്രഹിച്ചിരുന്നു കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന്. നല്ല ശുദ്ധമായ വായു ഞാൻ ഞാൻ ആസ്വദിച്ച് ശ്വസിച്ചു. ചുറ്റും പച്ചപ്പും മലയും ഒരുവിധം എല്ലാവരും അവരവരുടെ ഫോണിൽ വിഡിയോയും ഫോട്ടോകളും ഒക്കെ എടുക്കുന്നുണ്ട്. ചെങ്ങായി ഓർത്തുപോയി ആക്ച്വലി ഹി ഈസ് എ ഫോട്ടോഹോളിക്ക്. എന്തായാലും ഞങ്ങളുടെ യാത്ര തുടർന്നു. ഏകദേശം 10.30 am ഒക്കെ ആയപ്പോ കുമളിയിൽ ഡിപ്പോയിൽ നിന്ന് പത്തനംതിട്ടയിലേക്ക് വരുന്ന ബസുമായി കണ്ടുമുട്ടി. ആ ബസ് ആണ് പത്തനംതിട്ടയിൽ നിന്നും 12.30 pm നുള്ള രണ്ടാമത്തെ ബസ്. ആ ബസിലെ ഡ്രൈവർ പോരുമ്പോൾ ആനയെ കണ്ടു ഞങ്ങൾ വീഡിയോ എടുത്തു എന്നൊക്കെ പറഞ്ഞു. അത് ഞങ്ങളുടെ എല്ലാരുടെയും ആകാംഷ വർദ്ധിപ്പിച്ചു. ആ ബസിൽ നിന്നും മൂന്ന് പേർ ഇറങ്ങി ഞങ്ങളുടെ ബസിൽ കയറി. ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. കയറിയ മൂന്നുപേരും മുന്നിലോട്ട് വന്നു. പരിചയപെട്ടപ്പോ അവര് എന്റെ നാട്ടുകാർ ആണ്. ജമാലിക്ക , യുസുഫ്‌ക്ക പിന്നെ രമേഷേട്ടൻ, മലപ്പുറം ജില്ലയിലെ മഞ്ചേരി ദേശത്തെ പന്തല്ലൂർ ഗ്രാമത്തിലെ കിഴക്കുംപാറമ്പ എന്നസ്ഥലത്താണ്. അവരു രണ്ടു ദിവസമായിട് ഗവിയിൽ ഉണ്ട് കാറുമായിട്ടു വന്നതാണ്. ഓരോന്ന് സംസാരിച്ചും കണ്ടും ഞങ്ങൾ പോയിക്കൊണ്ടേ ഇരുന്നു. പോകുന്ന വഴിയിൽ ഞങ്ങൾമനോഹരമായ കക്കി ഡാമും പമ്പ ഡാമും ഒക്കെ കണ്ടു കണ്ണാടി പോലുള്ള വെള്ളം. ബസിനു അവടെ സ്റ്റോപ്പ് ഒന്നും ഇല്ലാത്തതിനാൽ പോകുന്ന വഴിയാണ് ഇതൊക്കെ കാണുന്നത്. എന്തായാലും ബസ് സ്ലോ ആക്കിത്തന്നതിനു മനസ്സിൽ ഞാനും താങ്ക്സ് പറഞ്ഞു. ഒന്ന് രണ്ടു സ്റ്റീൽസ് എടുത്തു. അങ്ങനെ 11.37 pm നു ബസ് ഗവി എത്തി. ഇന്ത്യയിൽ കണ്ടിരിക്കേണ്ട ലീഡിങ് ഇക്കോടൂറിസം സെന്ററുകളിൽ ഒന്നാണ് ഗവി. പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ സീതത്തോട് പഞ്ചായത്തിലെ റാന്നി റിസേർവ് വനത്തിന്റേം പെരിയാർ ടൈഗർ റിസേർവ് ന്റേം ഒരു ഭാഗമാണ് ഗവി. തെക്കു-കിഴക്കു വണ്ടിപ്പെരിയാറിൽ നിന്നും 14 കിലോമീറ്ററം കുമളിയിൽനിന്നു 28 കിലോമീറ്ററും സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഗവി. ബസ് ഇറങ്ങി നോക്കുമ്പോ കാഴ്ചക്ക് എന്ന് പറയാൻ അതികം ഒന്നും അവിടെ കാണാൻ ഇല്ല. എന്തിനു പേരിനു ഒരു കടപോലും കണ്ടില്ല. മുൻകൂട്ടി ബുക്ക് ചെയ്യാത്തതിനാൽ ഇക്കോ-സെന്ററിലെ ഫുഡ് നമുക്ക് കിട്ടത്തില്ല. അങ്ങനെയിരിക്കെ സെന്ററിനടുത്തുള്ള ഗവിയാർ ഡാമിന്റെ പാലത്തിന്റെ ഒരു സ്ഥലത്തു ഞാൻ ഇരുന്നു ചുറ്റും നോക്കാൻ തുടങ്ങി മലകൾ തന്നെ. കൂട്ടത്തിൽ മൂന്ന് പയ്യമാർ സെൽഫി എടുക്കുന്നുണ്ട് അവർ വന്നു പരിചയപെട്ടു, തിരുവനന്തപുരത്തുള്ളവരാ ബൈക്കിൽ വന്നവരാണ്. ബൈക്കിനു എൻട്രി ഇല്ലാത്തതിനാൽ പത്തനംതിട്ടയിൽ ബൈക്ക് വെച്ച് അവർ ബസിൽ കയറിയതാ. അവര് പിന്നെ ഫോട്ടോ എടുക്കാനും മറ്റും മാറി പോയി. ഞാൻ വീണ്ടും ഒറ്റക് അങ്ങനെ ഇരുന്നു ഡാമിലെ ബോട്ടിങ് കണ്ടുകൊണ്ട് ഇരുന്നു. അപ്പോളാണ് അതുൽ എന്ന് പറയുന്ന ഒരു യുവാവ് വന്നു പരിചയപെട്ടു. അവൻ ഇവിടെ നിലക്കലിൽ പമ്പ ഡ്യൂട്ടിക്ക് വന്നതാണ്. പോലീസ് ആണ്. റിസോർട്ടിലെ എൻട്രി റെസ്ട്രിക്ടഡ് ആയതുകൊണ്ടുതന്നെ ഉള്ളിലോട്ട് കയറാൻ പാട്ടത്തിലായിരുന്നു. അവൻ പറഞ്ഞു ഇവിടെ ഒരു കടയും ഇല്ലാലോ ഒന്നു ഫുഡ് കഴിക്കാൻ എന്നൊക്കെ. അങ്ങനെ വർത്തമാനം പറഞ്ഞുകൊണ്ട് ഞങ്ങൾ അങ്ങനെ ഇരുന്നു. ആള് കൊയിലാണ്ടികാരണാണ്. സംസാരം കേക്കുമ്പോ പിജിക്ക് എന്റെ കൂടെ ഉണ്ടായിരുന്ന ധന്യയെ ഓർമ്മ വന്നു ഏകദേശം അവളുടൊക്കെ ഒരു സ്ലാങ് ആയിരുന്നു അവന്റേത്. 2017 ബാച്ചിൽ ഇറങ്ങിയതാണ്. ആങ്ങമൂഴിയിൽ ബ്രേക്ഫാസ്റ്റിന് നിറുത്തിയപ്പോളാണ് ആ ബസിൽ കയറിയതെന്നും അവൻ പറഞ്ഞു. അങ്ങനെ എന്റെ ബാഗിലുണ്ടായിരുന്ന പഴവും ചിപ്സും എടുത്ത് ഞങ്ങൾ കഴിച്ചു. എന്റെ കയ്യിൽ ഹോസ്റ്റലിൽ നിന്നും എടുത്ത ഒരു കുപ്പി വെള്ളവും ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ അവൻ എന്നേം കൂട്ടി ഇക്കോ-സെന്ററിലെ ഓഫീസിൽ പോയി. അവൻ റിസോർട്ടും പരിസരവും കാണാൻ പറ്റുമോ എന്ന് ചോദിച്ചുകൊണ്ട് അവന്റെ ഐഡി കാർഡ് കാണിച്ചു. ഞങ്ങൾ പമ്പയിൽ ഡ്യൂട്ടിക്ക് വന്നതാണെന്നും പറഞ്ഞു.മനോഹരമായ കക്കി ഡാമും പമ്പ ഡാമും ഒക്കെ കണ്ടു കണ്ണാടി പോലുള്ള വെള്ളം. ബസിനു അവടെ സ്റ്റോപ്പ് ഒന്നും ഇല്ലാത്തതിനാൽ പോകുന്ന വഴിയാണ് ഇതൊക്കെ കാണുന്നത്. എന്തായാലും ബസ് സ്ലോ ആക്കിത്തന്നതിനു മനസ്സിൽ ഞാനും താങ്ക്സ് പറഞ്ഞു. ഒന്ന് രണ്ടു സ്റ്റീൽസ് എടുത്തു. അങ്ങനെ 11.37 pm നു ബസ് ഗവി എത്തി. ഇന്ത്യയിൽ കണ്ടിരിക്കേണ്ട ലീഡിങ് ഇക്കോടൂറിസം സെന്ററുകളിൽ ഒന്നാണ് ഗവി. പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ സീതത്തോട് പഞ്ചായത്തിലെ റാന്നി റിസേർവ് വനത്തിന്റേം പെരിയാർ ടൈഗർ റിസേർവ് ന്റേം ഒരു ഭാഗമാണ് ഗവി. തെക്കു-കിഴക്കു വണ്ടിപ്പെരിയാറിൽ നിന്നും 14 കിലോമീറ്ററം കുമളിയിൽനിന്നു 28 കിലോമീറ്ററും സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഗവി. ബസ് ഇറങ്ങി നോക്കുമ്പോ കാഴ്ചക്ക് എന്ന് പറയാൻ അതികം ഒന്നും അവിടെ കാണാൻ എല്ലാ. എന്തിനു പേരിനു ഒരു കടപോലും കണ്ടില്ല. മുൻകൂട്ടി ബുക്ക് ചെയ്യാത്തതിനാൽ ഇക്കോ-സെന്ററിലെ ഫുഡ് നമുക്ക് കിട്ടത്തില്ല. അങ്ങനെയിരിക്കെ സെന്ററിനടുത്തുള്ള ഗവിയാർ ഡാമിന്റെ പാലത്തിന്റെ ഒരു സ്ഥലത്തു ഞാൻ ഇരുന്നു ചുറ്റും നോക്കാൻ തുടങ്ങി മലകൾ തന്നെ. കൂട്ടത്തിൽ മൂന്ന് പയ്യമാർ സെൽഫി എടുക്കുന്നുണ്ട് അവർ വന്നു പരിചയപെട്ടു, തിരുവനന്തപുരത്തുള്ളവരാ ബൈക്കിൽ വന്നവരാണ്. ബൈക്കിനു എൻട്രി ഇല്ലാത്തതിനാൽ പത്തനംതിട്ടയിൽ ബൈക്ക് വെച്ച് അവർ ബസിൽ കയറിയതാ. അവര് പിന്നെ ഫോട്ടോ എടുക്കാനും മറ്റും മാറി പോയി. ഞാൻ വീണ്ടും ഒറ്റക് അങ്ങനെ ഇരുന്നു ഡാമിലെ ബോട്ടിങ് കണ്ടുകൊണ്ട് ഇരുന്നു. അപ്പോളാണ് അതുൽ എന്ന് പറയുന്ന ഒരു യുവാവ് വന്നു പരിചയപെട്ടു. അവൻ ഇവിടെ നിലക്കലിൽ പമ്പ ഡ്യൂട്ടിക്ക് വന്നതാണ്. പോലീസ് ആണ്. റിസോർട്ടിലെ എൻട്രി റെസ്ട്രിക്ടഡ് ആയതുകൊണ്ടുതന്നെ ഉള്ളിലോട്ട് കയറാൻ പാട്ടത്തിലായിരുന്നു. അവൻ പറഞ്ഞു ഇവിടെ ഒരു കടയും ഇല്ലാലോ ഒന്നു ഫുഡ് കഴിക്കാൻ എന്നൊക്കെ. അങ്ങനെ വർത്തമാനം പറഞ്ഞുകൊണ്ട് ഞങ്ങൾ അങ്ങനെ ഇരുന്നു. ആള് കൊയിലാണ്ടികാരണാണ്. സംസാരം കേക്കുമ്പോ പിജിക്ക് എന്റെ കൂടെ ഉണ്ടായിരുന്ന ധന്യയെ ഓർമ്മ വന്നു ഏകദേശം അവളുടൊക്കെ ഒരു സ്ലാങ് ആയിരുന്നു അവന്റേത്. 2017 ബാച്ചിൽ ഇറങ്ങിയതാണ്. ആങ്ങമൂഴിയിൽ ബ്രേക്ഫാസ്റ്റിന് നിറുത്തിയപ്പോളാണ് ആ ബസിൽ കയറിയതെന്നും അവൻ പറഞ്ഞു. അങ്ങനെ എന്റെ ബാഗിലുണ്ടായിരുന്ന പഴവും ചിപ്സും എടുത്ത് ഞങ്ങൾ കഴിച്ചു. എന്റെ കയ്യിൽ ഹോസ്റ്റലിൽ നിന്നും എടുത്ത ഒരു കുപ്പി വെള്ളവും ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ അവൻ എന്നേം കൂട്ടി ഇക്കോ-സെന്ററിലെ ഓഫീസിൽ പോയി. അവൻ റിസോർട്ടും പരിസരവും കാണാൻ പറ്റുമോ എന്ന് ചോദിച്ചുകൊണ്ട് അവന്റെ ഐഡി കാർഡ് കാണിച്ചു. ഞങ്ങൾ പമ്പയിൽ ഡ്യൂട്ടിക്ക് വന്നതാണെന്നും പറഞ്ഞു. എന്തായാലും അവിടെ ഉള്ള ഫോറെസ്റ് ഓഫീസർ ഞങ്ങൾക്ക് അകത്തുകടക്കാൻ അനുവാദം തന്നു. ഞങ്ങൾ നടന്നു പോവുമ്പോൾ ഞാൻ അതുലിനോട് ചോദിച്ചു നീ എന്ത് ദൈരത്തിലാ എന്നേം കൊണ്ട് അങ്ങട് കയറിയത് എന്ന് , അപ്പോൾ അവൻ പറയുവാ നിന്നെ കാണാൻ ഒരു പോലീസ് ലുക്ക് ഉണ്ട് അതുകൊണ്ട് പെട്ടന്ന് ഒരു ഡൌട്ട് ഉണ്ടാവില്ലെന്ന്. ആ കോംപ്ലെമെന്റ് എനിക്ക് ഇഷ്ടായി, സത്യത്തിൽ NCC ഡിസിപ്ലിൻ ഇപ്പോഴും കൊണ്ട് നടക്കുന്നതിൽ എനിക്ക് അഭിമാനം തോന്നി. അങ്ങിനെ റിസോർട് ലെ കാഴ്ചകൾ ( പ്രത്യേകിച്ചു ഒന്നും ഇല്ലായിരുന്നു, ഒരു കോമൺ മെസ് ഹാൾ അവിടെ കുറച്ചു നോർത്ത് ഇന്ത്യൻസും , കുറച്ചു വിദേശികളും പിന്നെ നമ്മുടെ ആളുകളും ) ഒരു ഗാർഡൻ ന്റെ ഉള്ളിലാണ് ആ മെസ് ഹാൾ. അവിടെ കുറച്ചുപേർ ചായയും സ്‌നാക്‌സും കഴിക്കുന്നുണ്ട്. അവിടെന്നു ഞങ്ങൾ ബോട്ടിംഗ് ന്റെ ഭാഗത്തേക്ക് പോയി വർത്തമാനം പറയുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തു.അപ്പോഴും സമയം ഏതാണ്ട് ഒരുമണിയാവുന്നതേ ഉള്ളു. ഇനിയും മൂന്ന് മണിക്കൂറിനു അടുത്ത് ഉണ്ട് തിരിച്ചുള്ള ബസ് വരാൻ. ഞങ്ങൾ വന്ന ബസ് കുമളിയിൽ പോയി തിരിച്ചു വരണം ഗവിയിൽ അത് 3.30 pm നു എത്തുകയുള്ളൂ. അവനു രാത്രി ഡ്യൂട്ടി ഉള്ളതുകാരണം ആ ബസിൽ തിരിച്ചു പോവണം. എന്തായാലും നല്ല സമയമയുണ്ട് റിസോർട്ടിൽ ഉള്ള ചാരുകസേരയിൽ ഞാനും അവനും ഇരുന്നു. അവൻ ഫോണിൽ സിനിമ കണ്ടോണ്ട് ഇരുന്നു. ഞാൻ ഫോണിൽ അലാറം വെച്ച് ഒന്നു മയങ്ങി. ഏകദേശം രണ്ടര മണിയായപ്പോൾ അവൻ എന്നെ വിളിച്ചു ഞങ്ങൾ റിസോർട്ടിന് പുറത്തു ഇറങ്ങി വീണ്ടും ഡാമിന്റെ പാലത്തിൽ പോയി ഇരുന്നു അപ്പോളും തിരുവനന്തപുരത്തിനിന്നു വന്ന പയ്യൻമാർ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. സമയമായപ്പോൾ ബസ് വന്നു, അതുലും ആ പയ്യൻമാരും കയ്യൊക്കെത്തന്നു ബസിൽ കയറി. ബസ് എടുത്തു. എന്റെ പ്ലാൻ വേറൊന്നായിരുന്നു , കുമളിയിൽനിന്നും രാവിലെ വന്ന ബസ്, അതായത് പത്തനംതിട്ടയിൽനിന്നുള്ള രണ്ടാമത്തെ ബസ് അതിൽ കയറി കുമളി പോയി കോട്ടയം ചാടാൻ ആയിരിന്നു എന്റെ പ്ലാൻ. പിന്നെയും പോസ്റ്റ് ആയി അവിടത്തന്നെ ഇരുന്നു. അതുലും മറ്റുപയ്യൻമാരും കയറിയ ബസിൽ നിന്നും അഞ്ചു കന്യാസ്ത്രീകൾ ഇറങ്ങിയാർന്നു . ക്രിസ്തുമസ് പരിപാടികൾ ഒക്കെ കഴിഞ്ഞു ഈവെനിംഗിന് ഔട്ടിങ്ങിനു വന്നതാണ് അവർ . പോസ്റ്റ് ആയി നിക്കുന്ന എന്റെ അടുക്കെ വന്നു ഇതിനകത് കയറാൻ എന്താണ് ചെയേണ്ടത് എന്നൊക്കെ ചോദിച്ചു. ഞാൻ പറഞ്ഞു അതൊക്കെ ബുക്ക് ചെയ്തവർക്ക് മാത്രമേ ഉള്ളു എന്ന്. എന്തായാലും ഓഫീസിൽ ഒന്നു പോയി ചോദിക്കാൻ ഞാൻ പറഞ്ഞു. രണ്ടുപേർ ചോദിക്കാൻ പോയി മൂന്ന് പേര് അവിടെ നിന്നു. നിന്നവരോട് ഞാൻ ചോദിച്ചു നിങ്ങൾ എവിടെനിന്നാണ് വരുന്നതെന്ന്. അവിടെ അടുത്തുള്ള ഒരു മഠത്തിൽ നിന്നാണെന്നു അവർ മൊഴിഞ്ഞു. അനുവാദം കിട്ടിയ അവർ ഉള്ളിലോട് പോയി ഞാൻ വീണ്ടു, അവിടെ പോസ്റ്റ് ആയികൊണ്ടേ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോ അവർ പുറത്തു ഇറങ്ങി ഡാമിന്റെ അടുത്ത് ഞാൻ ഇരിക്കുന്ന ഭാഗത്തേക്ക് വന്നു. ഞങ്ങൾ വീണ്ടും സംസാരിച്ചു. അവർ എന്റെ പേര്, ഞാൻ എവിടെന്നു വരുന്നു എന്താ ചെയ്യുന്നേ ഒക്കെ ചോദിച്ചു. ഞാൻ എല്ലാറ്റിനും മറുപടി കൊടുത്തു. കുറച്ച കഴിഞ്ഞപ്പോൾ അതിലൊരാൾ മൂളി പാട്ട് പാടാൻ തുടങ്ങി, അത് പിന്നെ മറ്റുള്ളവരും ഏറ്റുപാടാൻ തുടങ്ങി. ഞാനും താളം പിടിച്ചു. എല്ലാം ക്രിസ്തിയ ഭക്തി ഗാനങ്ങളാണു്. സമയം നാലരയായിട്ടും കുമളി ബസ് വരുന്നില്ല അവർക്കും അതിലാണ് പോവേണ്ടത്. മനസ്സിൽ ഒരു ബേജാർ ഉണ്ടായിരുന്നു ഇനി എങ്ങാനും ബസ് കേടായോമറ്റോ കിടന്നോ ആവോ? ബസ് ഇല്ലെങ്കിൽ പെടും കാരണം നോ അദർ ഓപ്ഷൻ. എന്തായാലും ഞങ്ങൾ കാത്തിരുന്നു അഞ്ചേകാലിനു ബസ് ഗവിയിൽ എത്തി. ഞങ്ങൾ വേഗം അതിൽ കയറി. ടിക്കറ്റ് എടുത്തു 31 രൂപ. ഡാം കഴിഞ്ഞപാടെ വീണ്ടും ഹെയർപിൻ വളവുകൾ വീണ്ടും കാട്ടിലൂടെയുള്ള യാത്ര, ഓഫ് റോഡ് തോറ്റുപോവുംവിധം റോഡ് കുലുങ്ങി കുലുങ്ങി ഞങ്ങൾ കാട്ടിലൂടെ പോയികൊണ്ടേ ഇരുന്നു. ഈ പോക്കിലെങ്കിലും ഒരു വന്യജീവിയെയെങ്കിലും കാണാൻ ഞാൻ പ്രത്യാശിച്ചു. രണ്ടു മണിക്കൂറിനടുത്തുള്ള യാത്രയായിരുന്നു. നിർഭാഗ്യവശാൽ ഒരു ജീവിയേയും എനിക്ക് കാണാൻ ആയില്ല. നേരം ആറരയോടുകൂടി ഞങ്ങൾ ചെക്‌പോസ്റ് എത്തി. അപ്പൊ എന്റെ മൊബൈലിൽ റേഞ്ച് വരുകയും ചെയ്തു. ഗവിയിൽ bsnl നു മാത്രമേ റേഞ്ച് ഉള്ളായിരുന്നു.റേഞ്ച് വന്നപാടെ ചേച്ചിടെ കാൾ, നീ എവിടെ പോയി കിടക്കാന് വിളിച്ചിട്ട് കിട്ടാനില്ലായിരുന്നു ഞങ്ങളാകെ പേടിച്ചു എന്നൊക്കെ. എന്തായാലും ഡോണ്ട് വറി ഞാൻ സേഫ് ആണെന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. ഉടനെത്തന്നെ ആൾടേം കാൾ വന്നു. ഗവി ബസിൽ കയറിയപ്പോ മെസ്സേജ് അയച്ചതായിരുന്നു ആൾക്ക് . അങ്ങനെ ഏഴുമണിയോടുകൂടി വണ്ടിപ്പെരിയാർ എത്തി. വണ്ടിപ്പെരിയാർ വഴിയാണ് കോട്ടയം ഭാഗത്തുനിന്നുള്ള ബസുകൾ കുമളിക്ക് എത്തുക. അങ്ങിനെ ഏഴേമുക്കാലോടു കൂടി കുമളി സ്റ്റാൻഡിൽ എത്തി.രാത്രിയായത്കൊണ്ട് തന്നെ കുമളി കാണാൻ കഴിയില്ലലോ? അങ്ങനെയൊരിക്കെ കോഴിക്കോടേക്ക് ഡയറക്ട് ബസ് ഉണ്ടോ എന്ന് നോക്കി ബസ് ഉണ്ട് ബട്ട് അത് സുൽത്താൻ ബത്തേരി ഡിപ്പോയുടെ സൂപ്പർ ഡീലക്സ് ആണ്. അതിലാണേൽ ഫുൾ റിസേർവേഡും. പിന്നെ കോട്ടയം വഴിപോണം, സൊ അടുത്ത കോട്ടയം TT ബസിൽ കയറി ടിക്കറ്റ് എടുത്തു 84 രൂപ. സൈഡ് സീറ്റ് ആയോണ്ട് പുറത്തു നോക്കി പാട്ടുംകേട്ട് കിടന്നു. സമയം പത്തേ അമ്പത്തിയെട്ടോടുകൂടി കോട്ടയം സ്റ്റാൻഡിൽ ഞാൻ എത്തി. അവിടെ തൊട്ടിൽപ്പാലം ഡിപ്പോയുടെ സൂപ്പര്ഫാസ്റ് ബസ് പോവാനായിട് നിൽക്കുന്നുണ്ടായിരുന്നു.അതിൽ ചാടിക്കയറി സൈഡ് സീറ്റ് പിടിച്ചു. കണ്ടക്ടർ വന്നു യൂണിവേഴ്‌സിറ്റിക്ക് ടിക്കറ്റ് എടുത്തു 210 രൂപ. യൂട്യൂബിലെ ഓരോ വീഡിയോസ് കണ്ടു ഞാൻ ഉറങ്ങി പോയി. അങ്ങനെ അഞ്ചരയോടുകൂടി യൂണിവേഴ്സിറ്റി സ്റ്റോപ്പിൽ എത്തി. റൂമിൽ വന്നു ഒരു കുളി പാസ് ആക്കി ഞാൻ നീണ്ടു നിവർന്നു യാത്ര ഒന്നൂടെ ഓർത്തു കിടന്നു. ഗവി അത് കാഴ്ചകൾക്കുമപ്പുറം യാത്ര മാത്രം ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാം.
വീണ്ടും അടുത്ത യാത്ര അനുഭവങ്ങളുമായി കാണുന്നതുവരെ --- ദി സോളോ റൈഡർ
A view from Gaviyaar Dam |
വീണ്ടും അടുത്ത യാത്ര അനുഭവങ്ങളുമായി കാണുന്നതുവരെ --- ദി സോളോ റൈഡർ